Trending

യുവേഫ ചാമ്പ്യന്‍സ് ലീഗ്; ഒരേയൊരു പിഎസ്ജി; ആര്‍സനലിനെ തളച്ചത് ഷൂട്ടൗട്ടില്‍.

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി പാരീസ് സെയ്ന്റ് ജര്‍മ്മന്‍. അധിക സമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തില്‍ ആര്‍സനലിനെ 4-3ന് തകര്‍ത്താണ് പിഎസ്ജിയുടെ കിരീടനേട്ടം. 

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ തുടരുകയായിരുന്നു. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 4-3നാണ് പിഎസ്ജി വിജയിച്ചത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു.

മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ കായ് ഹാവെര്‍ട്‌സിന്റെ ഗോളിലൂടെ ആര്‍സനല്‍ മുന്നിലെത്തിയപ്പോള്‍, രണ്ടാം പകുതിയില്‍ 64-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളിലൂടെ ഉസ്മാന്‍ ഡെംബലെ പിഎസ്ജിയുടെ രക്ഷകനായി എത്തുകയായിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli