Trending

ഇരട്ടക്കുളങ്ങര റെസിഡൻസ് അസോസിയേഷൻ പ്രഥമ വാർഷികോത്സവം ആവേശത്തോടെ കൊണ്ടാടി.

​കൊടിയത്തൂർ: ഇരട്ടക്കുളങ്ങര റെസിഡൻസ് അസോസിയേഷൻ്റെ പ്രഥമ വാർഷികോത്സവം മെയ് 30 ശനിയാഴ്ച പാരമൗണ്ട് ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് കെ. കുഞ്ഞോയി അധ്യക്ഷത വഹിച്ച പൊതുപരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു.

​സെക്രട്ടറി റോബിൻ ഇബ്രാഹിം സ്വാഗതം ആശംസിച്ച ചടങ്ങിൽ, പൗൾട്രീ സയൻസിൽ പിഎച്ച്ഡി (PhD) കരസ്ഥമാക്കിയ ഡോ. അബ്ദുൽ മുനീറിനെ അസോസിയേഷൻ്റെ ഉപഹാരം നൽകി ആദരിച്ചു.

​ചടങ്ങിൽ വാർഡ് മെമ്പർ യൂസഫ് കെ.സി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, എം അഹമ്മദ് കുട്ടി മദനി,പ്രമുഖ ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ, പി.പി സുരേഷ് ബാബു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

അസോസിയേഷൻ വൈസ് പ്രസിഡൻ്റ് മുഹമ്മദ് അൻവർ നന്ദി രേഖപ്പെടുത്തി.
​സാംസ്കാരിക സമ്മേളനത്തിന് ശേഷം അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. പ്രശസ്ത സിനിമ നടൻ കുമാർ സുനിൽ അവതരിപ്പിച്ച 'കുമരു' എന്ന സോളോ ഡ്രാമ (ഏകാംഗ നാടകം) വാർഷികോത്സവത്തിൻ്റെ പ്രധാന ആകർഷണമായി. തുടർന്ന് അസോസിയേഷൻ അംഗങ്ങൾക്കായി ഒരുക്കിയ വിഭവസമൃദ്ധമായ ഡിന്നറോടെയാണ് വാർഷികാഘോഷ പരിപാടികൾ സമാപിച്ചത്.

പി അബ്ദുൽ നാസർ, പി മുഹമ്മദ് മാസ്റ്റർ, വി സുബൈർ, എം നസീം, കാരാട്ട് മുഹമ്മദ്, പി അബ്ദുറഹിമാൻ, കണിയാത്ത് അബ്ദു, പി ബഷീറുദ്ധീൻ, ഉമൈബാൻ ടീച്ചർ, കെ അഹമ്മദ്, ഷൈജൽ എം, ഷാഹുൽ പി, എൻ കെ അബ്ദുൽ ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli