Trending

എയര്‍ ഇന്ത്യ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയിലിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയിലിടിച്ചു.എയർ ഇന്ത്യയുടെ AI2651 വിമാനമാനത്തിന്റെ വാല്‍ഭാഗം ലാൻഡിംഗിനിടെ റണ്‍വേയില്‍ തട്ടിയത്. അപകടമുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞതായും യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതമായി പുറത്തിറങ്ങിയതായും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

സംഭവത്തെത്തുടർന്ന് വിശദമായ പരിശോധനകള്‍ക്കായി വിമാനം സർവീസ് നിർത്തിവച്ചു. നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം വിശദമായ അന്വേഷണം നടത്തുമെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു. അതേസമയം വിമാനം സർവീസ് നിർത്തിവച്ചതിനെത്തുടർന്ന് ബംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള AI2652 വിമാനവും റദ്ദാക്കി.
Previous Post Next Post
Italian Trulli
Italian Trulli