Trending

ഖത്തർ യൂണിവേഴ്സിറ്റി ഗോൾഡ് മെഡലിസ്റ്റ് സഫ്വാനെ ആദരിച്ചു.

ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്നും ഗോൾഡ് മെഡലോട് കൂടെ കമ്പ്യൂട്ടർ സയൻസ് ബിരുദം കരസ്ഥമാക്കി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയിൽ നിന്നും ഗോൾഡ് മെഡൽ ഏറ്റുവാങ്ങിയ കൊടിയത്തൂർ സ്വദേശി സഫ്വാനെ കൊടിയത്തൂർ സർവീസ് ഫോറം ആദരിച്ചു. 

നാല് പതിറ്റാണ്ടായി ഖത്തർ ഗവൺമെന്റിൽ ജോലി ചെയ്യുന്ന കൊടിയത്തൂർ സ്വദേശി കാവിൽ അബ്ദുറഹ്മാന്റെയും കൗലത്തിന്റെയും മകനാണ് സഫ്വാൻ. 

അമേരിക്കയിലെ ബോസ്റ്റണിലുള്ള നോർത്ത് ഈസ്റ്റേൺ യൂണിവേർസിറ്റിയിൽ തിടർ പഠനത്തിന് സഫ്വാൻ അർഹത നേടിയിട്ടുണ്ട്.

കൊടിയത്തൂർ ഫോറം പ്രസിഡൻ്റ് എം.എ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രില്ല്യൻ്റ് എഡുക്കേഷൻ മാനേജിംഗ് ഡയറക്ടർ എ.എം അഷ്‌റഫ് അവാർഡ് വിതരണം ചെയ്തു.

KSF കേരള നിയസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ വിജയിയായ ഫസ്സ്ല സിറാജിന് KSF ട്രഷറർ മുറാദ് സമ്മാനം കൈമാറി. UDF -102, LDF- 35, NDA- 3 എന്നിങ്ങനെ സീറ്റുകൾ നേടുമെന്ന് കൃത്യമായി ഫസ്സ്ല പ്രവചനം നടത്തിയിരുന്നു. 

KSF Enaya കുട്ടികൾക്കായി നടത്തിയ വെക്കേഷൻ ചെസ്സ് ക്യാമ്പ് വിജയികളായ ഫോറം മെമ്പർമാരുടെ കുട്ടികളെ Faari Firos, Fiza Shafeeq എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഇല്ലിയാസ് പി.പി, അസീസ് പുതിയോട്ടിൽ, അമീൻ എം.എ, ഫയാസ്, എന്നിവർ യോഗത്തിൽ ആശംസകൾ നേർന്നു. അമീൻ ചാലകൽ സ്വാഗതവും മനാഫ് എം.കെ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli