Trending

ആറാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കൊടുവള്ളി കളരാന്തിരി കാഞ്ഞിരോട് പുറായിൽ വാടകക്ക് താമസിക്കും ബാലുശ്ശേരി കരുമല സ്വദേശി രജീഷിൻ്റെ മകൻ ശ്രീരാഗ് (11) നെയാണ് വിടിൻ്റെ വരാന്തയിലെ തൂണിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ വൈകിട്ട് 5 മണിയോടെ കണ്ടെത്തിയത്. കൂടത്തായി സെൻ്റ് മേരീസ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്

സംഭവ സമയം വീട്ടിൽ ഇളയ സഹോദരൻ ഒഴികെ മറ്റാരും ഉണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന ഭാര്യയുടെ മാതാപിതാക്കൾ തിരിച്ച് എത്തിയപ്പോഴാണ് തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
പിതാവ് രജീഷും, മാതാവ് ശ്യാമിലിയും ജോലിക്ക് പോയതായിരുന്നു.

മരിച്ച ശ്രീരാഗിൻ്റെ ഇളയ സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് തൂങ്ങിയത് എന്നാണ് നിഗമനം. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ അയൽക്കാർ കുട്ടിയെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.കൊടുവള്ളി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli