Trending

കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡസ്റ്റർ കാർ പൂർണ്ണമായും കത്തിനശിച്ചു.

കൂമ്പാറ: കക്കാടംപൊയിൽ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയിൽ ഇന്നാണ് സംഭവം ഉണ്ടായത്.
കക്കാടംപൊയിൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഡസ്റ്റർ കാറിൽ നിന്നാണ് യാത്രയ്ക്കിടെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. 

ഉടൻ തന്നെ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

തുടർന്ന് കാറിൽ തീ ആളിപ്പടരുകയും ഏതാനും നിമിഷങ്ങൾക്കകം വാഹനം പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ മുക്കം ഫയർഫോഴ്സ് യൂണിറ്റ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
Previous Post Next Post
Italian Trulli
Italian Trulli