Trending

തോറ്റിട്ടും ബെംഗളൂരു തലപ്പത്ത്; സൺറൈസേഴ്സിന് 55 റൺസ് ജയം: ആദ്യ ക്വാളിഫൈയറിൽ ബെംഗളൂരു - ഗുജറാത്ത് പോരാട്ടം.

ഹൈദരാബാദ്: ബെംഗളൂരുവിനെതിരെ ഹൈദരാബാദിന് 55 റൺസിന്റെ വമ്പൻ ജയം. സൺറൈസേഴ്‌സ് ഉയർത്തിയ 256 റൺസെന്ന് കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 200 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 79 റൺസ് നേടിയ ഇഷാൻ കിഷനാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറർ. അഭിഷേക് ശർമ, ഹെൻറിച്ച് ക്ലാസൻ എന്നിവരും അർധ സെഞ്ച്വറി കുറിച്ചു. തോറ്റിട്ടും നെറ്റ് റൺറേറ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബെംഗളൂരു. മെയ് 26ന് നടക്കുന്ന ആദ്യ ക്വാളിഫയറിൽ ആർസിബി, ഗുജറാത്ത് ടൈറ്റൻസിനെ നേരിടും."

"ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് സ്കോർ ചെയ്തത്. 79 റൺസ് നേടിയ ഇഷാൻ കിഷനാണ് ഹൈദരാബാദ് ടീമിലെ ടോപ് സ്‌കോറർ. 46 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 56 റൺസ് നേടിയ അഭിഷേക് ശർമയും 51 റൺസ് നേടിയ ഹെൻറിച്ച് ക്ലാസനും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. 113 റൺസ് നേടിയ ഇഷാൻ കിഷൻ - ക്ലാസൻ കൂട്ടുകെട്ടാണ് ഹൈദരാബാദിന്റെ ഇന്നിങ്സിൽ നിർണായകമായത്. ഭുവനേശ്വർ, ഹേസൽവുഡ് താരങ്ങൾ നിരാശപെടുത്തിയപ്പോൾ സുയാഷ്‌ ശർമ രണ്ട് വിക്കറ്റുകൾ നേടി."

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബെഗളൂരു 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് സ്കോർ ചെയ്തത്. അർധ സെഞ്ച്വറി കുറിച്ച രജത് പാട്ടിദാറാണ് ബെംഗളൂരു നിരയിലെ ടോപ് സ്‌കോറർ. 39 പന്തിൽ ആറ് ഫോറും ഒരു സിക്സുമാക്കടക്കം 56 റൺസാണ് താരം നേടിയത്. 18 പന്തിൽ 44 റൺസ് അടിച്ചെടുത്ത വെങ്കടേഷ് അയ്യർ ആർസിബിക്ക് മികച്ച തുടക്കമാണ് നൽകിയത്. ദേവ്ദത്ത് പടിക്കൽ (21), വിരാട് കൊഹ്‌ലി (15) എന്നിവരുടെ വിക്കറ്റുകളും ബെംഗളൂരിവിന് നഷ്ടമായി. സൺറൈസേഴ്സിനായി ഇഷാൻ മല്ലിങ്ക രണ്ടും സാകിബ് ഹുസെയ്ൻ, ട്രാവിസ് ഹെഡ് എന്നിവർ ഒരു വിക്കറ്റ് വീതവും നേടി."
 
"തോറ്റിട്ടും ബെംഗളൂരു ഒന്നാം സ്ഥാനം നിലനിർത്തി. ഐപിഎൽ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനക്കാരും 18 പോയിന്റ് വീതം നേടിയിട്ടുണ്ടെങ്കിൽ ആർസിബി (+0.783 നെറ്റ് റൺറേറ്റ്) ഒന്നാമതും ഗുജറാത്ത് (+0.695 നെറ്റ് റൺറേറ്റ്) രണ്ടാമതും ഹൈദരാബാദ് (+0.524 നെറ്റ് റൺറേറ്റ്) മൂന്നാമതുമാണ് സീസൺ അവസാനിപ്പിച്ചത്. മെയ് 26ന് ധരംശാലയിൽ നടക്കുന്ന ആദ്യ ക്വാളിഫയറിൽ ബെംഗളൂരു ഗുജറാത്തിനെ നേരിടും. മെയ് 27ന് ന്യൂ ചണ്ഡീഗഡിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്‌സ് പട്ടികയിലെ നാലാം സ്ഥാനക്കാരെ നേരിടും."
Previous Post Next Post
Italian Trulli
Italian Trulli