മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി പൂർവവിദ്യാർത്ഥി പൂർവാധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും ഏപ്രിൽ രണ്ടിന് വിവിധ പരിപാടികളോടെ നടക്കും. ഈ അധ്യയന വർഷം വിരമിക്കുന്ന അഞ്ച് അധ്യാപകരുടെ യാത്രയയപ്പാണ് വിവിധ പരിപാടികളോടെ രാവിലെ മുതൽ വൈകിട്ട് വരെ സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്നത്.
രാവിലെ 10 മണിക്ക് നടക്കുന്ന പൂർവാധ്യാപക പൂർവ്വ വിദ്യാർത്ഥി സംഗമം പ്രശസ്ത എഴുത്തുകാരനും പൂർവ്വ വിദ്യാർത്ഥിയുമായ എം.എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്യും. കണ്ണൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് കെ.ടി നിസാർ അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും.
മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ മാനേജർ സുബൈർ കൊടപ്പന ആദരഭാഷണം നിർവ്വഹിക്കും.
ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി ഉദ്ഘാടനം ചെയ്യും.
പ്രശസ്ത സാഹിത്യകാരൻ കെ.ഇ. എൻ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു. ഡോ. കൂട്ടിൽ മുഹമ്മദലി ആദരഭാഷണം നിർവ്വഹിക്കും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ പരിപാടികളിൽ സംബന്ധിക്കും. പൂർവ്വ വിദ്യാർത്ഥികളുടെ കൂടിയിരിപ്പ്, ഡോക്യുമെന്ററി പ്രദർശനം, മാഗസിൻ പ്രകാശനം എന്നിവ നടക്കും.
വൈകിട്ട് 4 മണി മുതൽ 6 മണി വരെ
മലയാളി കുടുംബകങ്ങളിൽ ചിരിയും ചിന്തയും വാരിവിതറുന്ന ജാനുവേടത്തിയുടെയും
കേളപ്പേട്ടൻ്റെയും ലൈവ് പ്രോഗ്രാം, വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.
Tags:
EDUCATION