കാരമൂല: കുമാരനെല്ലൂർ ഗവ. എൽ പി സ്കൂളിൽ 'ദ സർഗാരവ്' എന്ന പേരിൽ മാർച്ച് 31 ചൊവ്വ വൈകീട്ട് ക്യാമ്പസിൽ സംഘടിപ്പിക്കുന്ന 99-ാം വാർഷികാഘോഷം പ്രശസ്ത കലാകാരൻ ബന്ന ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്യും. കുന്ദമംഗലം ബിപിസി അൻസാർ മുഖ്യാതിഥിയായിരിക്കും.
നാടകം, കോൽക്കളി, ഡോക്യുമെൻ്ററി, നൂറാം വാർഷിക പ്രഖ്യാപനം, ആർഡിഎ രുദ്ര ഡാൻസ് അക്കാദമിയുടെ സ്റ്റേജ് ഷോ, അവാർഡ് ദാനം, എൻ്റോവ്മെൻ്റ് വിതരണം, ഒപ്പന, നൃത്തനൃത്തങ്ങൾ, ഗാനമേള, കൈകൊട്ടിക്കളി, തിരുവാതിര, പൂർവാധ്യാപികയും കക്കാട് ജി എൽ പി സ്കൂൾ പ്രധാനധ്യാപികയുമായ ജാനീസ് ജോസഫിനുള്ള യാത്രയയപ്പ്, പ്രശസ്ത ഡാൻസർ വിഷ്ണു പങ്കജിൻ്റെ പെർഫോമൻസ് തുടങ്ങിയവയുണ്ടാവും.
Tags:
education