Trending

നവീകരിച്ച കയർഫെഡ് ഫൈബറിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

മുക്കം: കയർഫെഡിന്റെ നവീകരിച്ച് പ്രവർത്തനസജ്ജമാക്കിയ മുക്കം മാമ്പറ്റ ഡി ഫൈബറിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം കയർഫെഡ് ചെയർമാൻ ശ്രീ ടി കെ ദേവകുമാർ (എക്സ് എംഎൽഎ) യുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട തിരുവമ്പാടി എം.എൽ.എ ശ്രീ ലിന്റോ ജോസഫ് അവർകൾ നിർവഹിച്ചു.

കയർഫെഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ എൻ.കെ സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഖ്യാതിഥിയായി മുക്കം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി അഡ്വക്കേറ്റ് കെ പി ചാന്ദിനി പങ്കെടുത്തു.

തുടർന്ന് കയർഫെഡ് മാനേജിങ് ഡയറക്ടർ ശ്രീ എം.കെ ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ സുനിൽ പൊയ്യേരി, കെ ബാബു, കയർഫെഡ് വൈസ് പ്രസിഡണ്ട് ആർ സുരേഷ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എൻ ആർ ബാബുരാജ്, കഠിനകുളം സാബു, കോഴിക്കോട് കയർ പ്രോജക്ട് ഓഫീസർ ഷഹീദ് വടക്കേതിൽ, കയർഫെഡ് കോഴിക്കോട് റീജണൽ ഓഫീസർ സുനിൽ ആർ ആർ, രാഷ്ടിയ പാർട്ടി പ്രതിനിധികളായ പിടി ബാബു മാമ്പറ്റ, നിഷാബ് മുല്ലോളി, വേലായുധൻ ടി, ഗോൾഡൻ ബഷീർ. എന്നിവർ ആശംസകൾ അർപ്പിച്ചു. കയർ ഫെഡിന്റെ ജനറൽ മാനേജർ അജാക്സ് വി, കൃതജ്ഞത രേഖപ്പെടുത്തി.
Previous Post Next Post
Italian Trulli
Italian Trulli