Trending

പൊതു പരീക്ഷ പ്രതിഭകളെ ആദരിച്ചു.

കൊടിയത്തൂർ: 2025 - 26 വർഷത്തെ സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മദ്റസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ കൊടിയത്തൂർ നൂറുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ വിദ്യാർത്ഥികളെ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി കൊടിയത്തൂർ ടൗൺ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദരിച്ചു.

മദ്റസ സ്വദർ മുഅല്ലിം അനീസ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മദ്റസ പ്രസിഡന്റ് കെ അബ്ദുൽ കരീം ആദരവ് വിതരണം ചെയ്തു. എം.എം ശിഹാബ്, ഇബ്രാഹീം അസ്‌ലമി, ഒ.എം ഇഹ്‌സാൻ അഹമ്മദ്, കെ അഫീഫ് അലി, ആമീർ ശർബാനി, യു അയാസ് തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli