Trending

ആശ്വാസ് രണ്ടാം ഘട്ട അംഗത്വ ക്യാമ്പയിൻ തുടങ്ങി.

കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി നടപ്പിലാക്കിയ ആശ്വാസ് പദ്ധതിയുടെ രണ്ടാം ഘട്ട യൂണിറ്റ് തല അംഗത്വ വിതരണോൽഘാടനം ലിൻ്റോ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു.
പദ്ധതിയിൽ അംഗമാവുന്ന വ്യാപാരികളുടെ കുടുംബത്തിന് മരണാനന്തര സഹായമായി പത്ത് ലക്ഷം രൂപ ലഭിക്കുന്നതാണ്.
ആശ്വാസ് മാതൃകാ പദ്ധതിയാണന്നും വ്യാപാരികൾക്ക് ആശ്വാസവും സുരക്ഷിതത്വവും നൽകുന്ന പദ്ധതിയിൽ എല്ലാ വ്യാപാരികളും അംഗങ്ങളാവണമെന്നും എം.എൽ.എ പറഞ്ഞു. ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് ശരീഫ് അമ്പലക്കണ്ടി അദ്ധ്യക്ഷനായി.

ടി.കെ അനീഫ ദിൽബാബ്, ഉമ്പൈദ് യൂണിവേഴ്സൽ, കരിം കൊടിയത്തൂർ, സി..പി മുഹമ്മദ്, കെ അബ്ദുൽ മുനീർ, മണി മജിദ്, സി സൈഫുള്ള, സി.കെ അബ്ദുൽ ഹമീദ്, പി.പി അമിർ എന്നിവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli