Trending

ഓർമപ്പുസ്തകം പ്രകാശനം ചെയ്തു.

മുക്കം: നാട്ടുകാരണവരും സംരംഭകനും ജീവകാരുണ്യ പ്രവർത്തകനും മുക്കം മുസ്‌ലിം ഓർഫനേജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായിരുന്ന പരേതനായ കെ.ടി ബീരാൻ ഹാജിയുടെ ഓർമപ്പുസ്തകം പ്രകാശനം ചെയ്തു.

'സ്‌മൃതിയിലെ തസ്ബീഹ് മാല' എന്ന പേരിലുള്ള പുസ്തകം തയ്യാറാക്കിയത് കൊച്ചുമകൾ കെ.ടി തംജിതയാണ്. നെല്ലിക്കാപറമ്പ് കെ.ടി വില്ലയിൽ നടന്ന ചടങ്ങിൽ പുസ്തകം കെ.ടി മുഹമ്മദ്‌ പ്രകാശനം ചെയ്തു. ബീരാൻ ഹാജിയുടെ ഭാര്യ കെ.ടി നഫീസ ഏറ്റുവാങ്ങി. 

ഇ മുഹമ്മദ്‌ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജി.എ റഷീദ്‌ പുസ്തകം പരിചയപ്പെടുത്തി. കെ.ടി നസീർ, പി.നബീൽ, കെ.ടി സുബൈർ, പി.പി നിസാർ, കെ ഹിദായത്ത്, രചയിതാവ് കെ.ടി തംജിത സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli