ടി.പി അബ്ദുള്ള ചെറുവാടിക്ക് കേരള സർക്കാറിന്റെ മാപ്പിളപ്പാട്ട് ഫോക് ലോർ അക്കാഥമി അവാർഡ് കോഴിക്കോട് - കഴിഞ്ഞ 40 വർഷത്തിലധികമായി തനത് മാപ്പിളപ്പാട്ട് രചനാ രംഗത്തും ഗവേഷണ രംഗത്തും നിരൂപണ രംഗത്തും വിധിനിർണയ രംഗത്തും സംവിധാന രംഗത്തും കഴിവ് തെളിയിച്ച് മുന്നേറുന്ന നിമിഷ മഹാകവി ടി.പി അബുള്ള ചെറുവാടിക്ക് കേരള സർക്കാറിന്റെ മാപ്പിളപ്പാട്ടിനുള്ള ഫോക് ലോർ അക്കാദമി അവാർഡ് തേടിഎത്തി.
കേരള മാപ്പിള കലാ അക്കാദമി ദേശീയ പ്രസിഡണ്ട്, ജഡ്ജി ഗ് കമ്മറ്റി വൈസ് പ്രസിഡണ്ട് അസോസിയേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ടി.പിയുടെ രചനകൾ റിയാലിറ്റി ഷോകളിലും സ്ക്കൂൾ കോളേജ് കലോൽസവ വേദികളിലും സുപരിചിതമാണ് - ഗാന ഗന്ധർവൻ കെ ജെ യേശുദാസ് മുതൽ അരീക്കോട് ശിഹാബ് വരെ 100 ൽ പരം ചെറുതും വലുതുമായ ഗായികാ ഗായകന്മാർ ടി പി യുടെ ഗാനങ്ങൾ കേസറ്റുകളിലും സി ഡികളിലും സ്റ്റേജുകളിലും പാടിയതിനു പുറമെ 1921ന്റെ ചരിത്രം ചെറുവാടി പടചിന്ത് എന്ന ചിത്രീകരണവും ആൽബങ്ങളും വിപണിയിൽ ഇറക്കിയിട്ടുണ്ട് മാപ്പിള കലകളായ വട്ടപ്പാട്ട്, ഒപ്പന, ദഫ്മുട്ട്, അറബനമുട്ട്, കോൽക്കളി, മാപ്പിളപ്പാട്ട്, എന്നിവയെ പറ്റി ഭാവി തലമുറക്ക് കൈമാറാൻ വേണ്ടി പുറത്തിറക്കുന്ന ഒരു സംപൂർണ ഗ്രൻഥത്തിന്റെ പണിപുരയിലാണ് ഇദ്ദേഹം.
നിർമാണ പങ്കാളികളെ കിട്ടിയാൽ മനുഷ്യ ഗുണങ്ങളുള്ള രചനകൾ സൃഷ്ടിക്കാനും സ്റ്റേജ് പ്രോഗ്രാമുകൾ നടത്തുവാനും ഉദ്ദേശിക്കുന്ന ടി.പി മുൻ മന്ത്രിമാരായ ഇടി മുഹമ്മദ് ബഷീർ എം.പി, അഹമ്മദ് ദേവർ കോവിൽ എം എൽ എ, കേരള മാപ്പിള കലാ അക്കാദമി ദേശീയ ജനറൽ സെക്രട്ടറി കുന്ദമംഗലം സി കെ ആലിക്കുട്ടി, കലാ സാംസ്ക്കാരിക പ്രവർത്തകൻ കെ.പിയു അലി, രചയിതാവ് നിയാസ് ചോല, സംവിധായകൻ സലാം മാവൂർ എന്നിവർ ഗുരുതുല്യരും വഴി കാട്ടികളുമാണെന്ന് ടി പി ഉറച്ച് വിശ്വസിക്കുന്നു.
തേനങ്ങാപറമ്പിൽ പരേതരായ മുഹമ്മദ് ഷാ - ഫാത്തിമ ദമ്പദികളുടെ മകനായി ജനിച്ച ടി പി അബുള്ള ചെറുവാടിക്ക് ഭാര്യ മറിയംബി, മക്കളായ ഇജാസ്, മിദിലാദ്, നജാദ്, നദ എന്നിവർ എന്നും പ്രോൽസാഹനവുമായി മുമ്പിലുണ്ട്. കൂടാതെ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും കൂടെയുമുണ്ട്.
Tags:
kodiyathur