Trending

തിരികെ കുന്നിൻ മുകളിലേക്ക് വീണ്ടും.

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ ഭൂപടത്തിൽ മികച്ച പഠനനിലവാരമുള്ള ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവാധ്യാപക - പൂർവ്വ വിദ്യാർത്ഥി സംഗമം ഏപ്രിൽ 2 ന് വ്യാഴാഴ്ച 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കുന്നു. സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ ഉൾപ്പെടെ അഞ്ച് അധ്യാപകരുടെ യാത്രയപ്പ് ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

'തിരികെയരികെ' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സ്കൂളിലെ വിദ്യാർഥികളുടെയും പൂർവാ അധ്യാപകരുടെയും സംഗമമാണ് മുഖ്യ പരിപാടി. 1964 ൽ തുടക്കം കുറിച്ച സ്കൂളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങി.

സ്കൂളിലെ ഹെഡ്മാസ്റ്ററും പൂർവ്വ വിദ്യാർത്ഥിയുമായ യു.പി മുഹമ്മദലി, മലപ്പുറം ജില്ലയിലെ രേവതിയാൽ സ്വദേശിയായ ഗണിതശാസ്ത്ര അധ്യാപകൻ അലി അഷറഫ് പി, പൊറ്റശ്ശേരി സ്വദേശിയും ഫിസിക്സ് അധ്യാപകനുമായ ബഷീർ ഇ, നരിക്കുനി സ്വദേശിയും ഹയർ സെക്കൻഡറി വിഭാഗത്തിൽ എക്കണോമിക്സ് അധ്യാപകനുമായ അസൈൻ ടി.പി, പൊറ്റശ്ശേരി സ്വദേശിയും ഹയർസെക്കൻഡറി വിഭാഗത്തിൽ എക്കണോമിക്സ് അധ്യാപകനുമായ അബ്ദുൽ ഗഫൂർ അമ്പലത്തിങ്ങൽ എന്നിവരാണ് സർവീസിൽ നിന്നും വിരമിക്കുന്നത്.

ഏപ്രിൽ രണ്ടാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടി വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും പിടിഎയും.
Previous Post Next Post
Italian Trulli
Italian Trulli