Trending

നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കം: നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലയില്‍ സുഗമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയോഗിച്ച നോഡല്‍ ഓഫീസര്‍മാരുടെയും അസി. നോഡല്‍ ഓഫീസര്‍മാരുടെയും റിട്ടേണിങ് ഓഫീസര്‍മാരുടെയും യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍, മാതൃകാ പെരുമാറ്റച്ചട്ടം, ക്രമസമാധാനം, വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍, സ്‌ക്വാഡുകള്‍, ഹരിതചട്ടം, ചെലവ് പരിശോധന, പോസ്റ്റല്‍ ബാലറ്റ്, ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം തുടങ്ങി വിവിധ വിഷയങ്ങളില്‍ ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാരുടെ കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. 

ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ എസ് സുബിന്‍ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ എസ് ഗൗതം രാജ്, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ പി മനോജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli