കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജരായി സര്‍വ്വീസിലിരിക്കെ മരണപ്പെട്ട കെ. സത്താറിന്‍റെ പതിനാലാം ചരമവാര്‍ഷിക അനുസ്മരണ യോഗം ബാങ്ക് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.
റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി ടി. അനസിന്‍റെ അധ്യക്ഷതയില്‍ കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സന്തോഷ് സെബാസ്റ്റ്യന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബാങ്ക് സെക്രട്ടറി സി. ഹരീഷ്, ഷീല. പി.എസ്, സി.ടി ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബാങ്ക് റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡണ്ട് കെ.ടി അബ്ദുള്‍ ഗഫൂര്‍ സ്വാഗതവും ബിജുമോന്‍ ജോസഫ് നന്ദിയും പറഞ്ഞു.
Tags:
HISTORY