Trending

ധർമ്മഗിരി സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ മുക്കവും ജി.എം. യു.പി സ്കൂൾ ചേന്ദമംഗല്ലൂരും (സ്കൂൾ സോഷ്യൽ സർവീസ് സ്കീം) സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.



ഡോ. റോസ്മിൻ മാത്യു (ശിശുരോഗ വിഭാഗം), ഡോ. അനു ശശികുമാർ (ദന്തരോഗ വിഭാഗം), ഡോ. അദ്വൈദ് ദേവാനന്ദ് (ജനറൽ പ്രാക്ടീഷണർ) എന്നീ വിദഗ്ധ ഡോക്ടർമാർ പങ്കെടുത്ത ക്യാമ്പിൽ മുതർന്നവരും കുട്ടികളുമുൾപ്പടെ 200 ഓളം പേർ പങ്കെടുത്തു.


ക്യാമ്പിന്റെ ഉദ്ഘാടനം ശ്രീമതി. ബസൂജ വടക്കുവീട്ടിൽ ( മുക്കം നഗരസഭ കൗൺസിലർ) നിർവഹിച്ചു. ശ്രീ. സൈഫുദ്ദീൻ നറുക്കിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ശ്രീ. കർണ്ണകുമാര്‍ ഡി പി (കൺവീനർ സ്കൂൾ സോഷ്യൽ സർവീസ് സ്കീം), ശ്രീ. മുഹമ്മദ് അഷ്റഫ് സി ടി (ചെയർമാൻ എസ്.എം.സി), ശ്രീ. വാസു കെ (HM, G.M.U.P സ്കൂൾ ചേന്ദമംഗല്ലൂർ), സിസ്റ്റർ ജനറ്റ് ( സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ), ശ്രീമതി. ത്രിവേണി( സീനിയർ അസിസ്റ്റന്റ്), ശ്രീമതി. അനുപമ എസ് (സ്റ്റാഫ് സെക്രട്ടറി) എന്നിവർ സംസാരിച്ചു. ശ്രീ. ധനിൽ. കെ (പി.ആർ.ഒ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ), മറ്റ് സ്റ്റാഫ് അംഗങ്ങളും സന്നിഹിതരായി.
Previous Post Next Post
Italian Trulli
Italian Trulli