Trending

ഹെവന്‍സ് ജീറോഡ് കോണ്‍വൊക്കേഷനും വാര്‍ഷികാഘോഷവും.

ജീറോഡ്: ഗോതമ്പറോഡ് ഹെവന്‍സ് പ്രീസ്‌കൂള്‍ ആറാം വാര്‍ഷികാഘോഷവും കോണ്‍വൊക്കേഷനും ഹെവന്‍സ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ഐ.ഇ.സി.ഐ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും എഴുത്തുകാരനുമായ എസ്. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മൂന്നു വര്‍ഷത്തെ ഹെവന്‍സ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ സമ്മാനിച്ചു. 
പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ കിറ്റുകളുടെ വിതരണോദ്ഘാടനം പി. അബ്ദുസത്താര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ ഹസീന പുതിയോട്ടില്‍, ജമാഅത്തെ ഇസ്ലാമി കൊടിയത്തൂര്‍ ഏരിയ പ്രസിഡന്റ് കെ.ടി ഹമീദ്, ഹെവന്‍സ് മാനേജര്‍ പി.അബ്ദുസത്താര്‍, ഡോ. കമല്‍ മാധവ്, ഷാജഹാന്‍ ജി.കെ.എസ്, എ.എം.ഐ പ്രിന്‍സിപ്പല്‍ സാജിത വല്ലാക്കല്‍, മസ്ജുദുല്‍ മഅ് വ മഹല്ല് ഖത്വീബ് ആദില്‍ ചൂനൂര് എന്നിവര്‍ സംസാരിച്ചു. 

കമ്മിറ്റി ചെയര്‍മാന്‍ അബീഷ് കുനിയില്‍ അധ്യക്ഷനായി. ഹെവന്‍സ് പ്രിന്‍സിപ്പല്‍ ഹസീന തൃക്കളയൂര്‍ സ്വാഗതവും പി.ടി.എ പ്രസിഡന്റ് ഇര്‍ഷാദ് ജീറോഡ് നന്ദിയും പറഞ്ഞു. 

വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വര്‍ണാഭമായ കലാപ്രകടനങ്ങള്‍ക്ക് ഹസീന മാവായി, ഷാഹിന കെ.ജി, ഷമീമ ബാവ, റഹീന നിസ്താര്‍, ജസ് ല, മുബ്ഷി എന്നിവര്‍ നേതൃത്വം നല്‍കി.
Previous Post Next Post
Italian Trulli
Italian Trulli