Trending

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം.

ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ 2026 - 27 വർഷത്തെ പദ്ധതികൾ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു. ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു യോഗം. പഞ്ചായത്തിൽ നടപ്പിലാക്കേണ്ട വിവിധ വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശാലമായ ചർച്ചകൾ ഗ്രൂപ്പ് യോഗങ്ങളിൽ നടന്നു.

കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾക്ക് മുൻഗണന നൽകാൻ തീരുമാനിച്ചു. യോഗം പഞ്ചായത്ത് പ്രസിഡൻ്റ് എംകെ നദീറ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എംകെ അനീഷ് അദ്ധ്യക്ഷത വഹിച്ചു.

ആസുത്രണ സമിതി ഉപാധ്യക്ഷൻ കെ.എ ഖാദർ മാസ്റ്റർ, വേലായുധൻ,ഹമീദ് മാസ്റ്റർ, പ്രസാദ്, വിദ്യുൽലത, ഷിജുലാൽ
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായിട്ടുള്ള സലിം കുന്നത്ത്, ബബില ഷജിൻ, സലീന നൂറുദ്ധീൻ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് മിനി ജയ സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli