Trending

വിദ്വേഷ പ്രചാരകരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണം: കെ.എൻ.എം.



ഫോട്ടോ കാപ്ഷൻ: 'സംസ്കരണത്തിൻ്റെ ദിവ്യവെളിച്ചം' - കെ എൻ എം ഖുർആൻ കാംപെയ്ൻ കൊടിയത്തൂർ മണ്ഡലം പ്രചാരണോദ്ഘാടനം കെ എൻ എം സംസ്ഥാന സെക്രട്ടറി എം.ടി അബ്ദുസമദ് സുല്ലമി നിർവ്വഹിക്കുന്നു. എം അബ്ദുറഹ്മാൻ മദനി, എം അഹമ്മദ് കുട്ടി മദനി, ബഷീർ കുന്താണിക്കാവിൽ മുൻ നിരയിൽ.

ചെറുവാടി: രാഷ്ട്രീയ ലാഭത്തിനായി രാജ്യത്ത് വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുമ്പിൽ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ എൻ എം) കൊടിയത്തൂർ മണ്ഡലം കമ്മിറ്റി പഴംപറമ്പിൽ സംഘടിപ്പിച്ച പൊതുസമ്മേളനം അഭിപ്രായപ്പെട്ടു.

'സംസ്കരണത്തിൻ്റെ ദിവ്യ വെളിച്ചം', എന്ന ഖുർആൻ കാംപെയ്നിൻ്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം കെ എൻ എം സംസ്ഥാന സെക്രട്ടറി എം ടി അബ്ദുസമദ് സുല്ലമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എം അഹമ്മദ് കുട്ടി മദനി അദ്ധ്യക്ഷനായിരുന്നു. ഡോ: മുനീർ മദനി മുഖ്യ പ്രഭാഷണം നടത്തി.

വാർഡ് മെമ്പർ എസ് എ നാസർ, ബഷീർ കുന്താണിക്കാവിൽ, എം അബ്ദുറഹിമാൻ മദനി, ഐലാക്കോട് മുഹമ്മദ്, ഇ മോയിൻ മാസ്റ്റർ, ശിഹാബ് അൻവാരി, അമ്മാർ സുല്ലമി, സി.വി അബ്ദുല്ല സുല്ലമി, ഇ അബ്ദുൽ ഹമീദ് മാസ്റ്റർ, സി അയ്യൂബ് എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli