Trending

കർഷകശ്രീ അവാർഡുകൾ വിതരണം ചെയ്തു.

ദോഹ: അടുക്കളത്തോട്ടവും ജൈവ പച്ചക്കറിയും പ്രോത്‌സാഹിക്കുന്നതിൻ്റെ ഭാഗമായി കൊടിയത്തൂർ സർവീസ് ഫോറം അംഗങ്ങൾക്കിടയിൽ നടത്തിയ കർഷക അവാർഡ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.  

കർഷകശ്രീ അവാർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സഫ്ന ഫിൽസറിന് കുവൈത്തിൽ നിന്നും ഹൃസ്വ സന്ദർശനത്തിനെത്തിയ കൊടിയത്തൂരിലെ ആദ്യ എഞ്ചിനിയറും ആദ്യകാല പ്രവാസിയുമായ ഉസൈമത്ത് പുരസ്കാരം കൈമാറി. കർഷകശ്രീ അവാർഡ് രണ്ടാം സമ്മാനം സ്ഥാനം ഷഫീഖ് വടക്കേ വീട്ടിലിനു ജാസ് അബ്ദുറഹ്മാനും കൈമാറി.

നവകർഷക പുരസ്കാരം ഇർഷാദ് കാരക്കുറ്റിക്കും, ഗാർഡണിംഗ് അവാർഡ് ഫാക്കിറ അമീനും സമർപ്പിച്ചു.

നഫ് ല ഷാക്കിർ, മർവ ബദിയുസ്സമാൻ, മനാഫ് എം.കെ, ഷമീർ എൻകെ, ഇല്ല്യാസ് നജ്മുസലാഹ്, റാഷിദ് പി.വി, അബ്ദുൽ അസീസ് പുതിയോട്ടിൽ, ഫയാസ് കാരക്കുറ്റി എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങളും കൈമാറി.

ചടങ്ങിൽ ആസ്റ്റർ മെഡിക്കൽ സെൻ്ററുമായി സഹകരിച്ചു റമദാൻ ഡയബെറ്റിക് അവയർനെസ് സെഷൻ സംഘടിപ്പിച്ചു.

കൊടിയത്തൂർ നിവാസികളായ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കെ.എസ്.എഫ് ടാലൻ്റ് അവാർഡ് ആൻഡ് സ്‌ക്കോളർഷിപ്പ് പ്രോഗ്രാമിനെപ്പറ്റി അമീൻ കൊടിയത്തൂർ ഫയാസ് കാരക്കുറ്റി എന്നിവർ ചേർന്നു വിശദികരിച്ചു. 

ജനറൽ സെക്രട്ടറി മുജീബ് എൻകെ സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് എം.എ അബ്ദുൽ അസീസ് അദ്ധ്യഷത വഹിച്ചു, ഇല്ല്യാസ് നന്ദി പറഞ്ഞു. അബ്ദുള്ള മാസ്റ്റർ, മുറാദ് പി.പി, ബാക്കിർ എന്നിവർ ആശംസ നേർന്നു.
Previous Post Next Post
Italian Trulli
Italian Trulli