കൊടിയത്തൂർ: കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിലെ ഈ വർഷത്തെ കാർഷിക വിളവെടുപ്പ് സ്കൂൾ കാമ്പസിലെ മഴമറയിൽ വെച്ച് ഹെഡ് മാസ്റ്റർ കെ.വി അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്ത് കൃഷി ഭവനിൽ നിന്ന് ലഭിച്ച മഴ മറയിൽ മൂന്നാം വർഷമാണ് സ്കൂൾ വിദ്യാർത്ഥികൾ കൃഷിയിറക്കിയിരിക്കുന്നത്.
ഈ വർഷം വെണ്ട, വഴുതിന, പച്ചമുളക്, തക്കാളി തുടങ്ങിയവയാണ് കൃഷി ചെയ്തിട്ടുള്ളത്. വിളവെടുപ്പിൽ വിദ്യാർത്ഥികളായ ഹാദി, ദുൽ കിഫിൽ, നാജി, നിഹാൽ, നശ് വ , നേഹ , അമേയ തുടങ്ങിയവർക്ക് പുറമെ അധ്യാപകരായ അഗ്സർ, ഷീന ടീച്ചർ, തസ്ലീന ടീച്ചർ, രശ്മി ടീച്ചർ, ഹഫ്സ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
Tags:
education
