Trending

കാലാവസ്ഥ നിർണയത്തിന്റെ സാങ്കേതിക തല പഠനത്തിന് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.



മുക്കം: പൊതു വിദ്യാലയങ്ങളിലെ കേരള ഇൻഫ്രാസ്‌ട്രെ ക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) ഐ.ടി ക്ലബ്ബിലെ വിദ്യാർത്ഥികൾക്ക് ആധുനിക രീതിയിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാലാവസ്ഥ നിർണയത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തുന്ന രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിച്ചു.


മുക്കം ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നൂറ്റി ഇരുപത് വിദ്യാർത്ഥികൾ പങ്കെടുത്ത ശില്പ ശാലയിൽ റോബോട്ടിക്സ്, അനിമേഷൻ മേഖലകളിലും വിദ്യാർത്ഥികൾക്ക് പരിശീലനമൊരുക്കി.

മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ നടന്ന ശില്പശാല പ്രധാന അധ്യാപിക എം. ഷബീന ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ജവാദ് അലി ആധ്യക്ഷത വഹിച്ചു.

കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ നൗഫൽ, അനുപമ എന്നിവർ സംസാരിച്ചു. ഓർഫനേജ് ഗേൾസ് സ്കൂൾ എസ്.ഐ.ടി.സി പി.കെ ഇസ്മായിൽ സ്വാഗതവും ലിറ്റിൽ കൈറ്റ് കോഡിനേറ്റർ സി.ഐ സജ്ല നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli