Trending

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി കൊടിയത്തൂരുകാരി.



കൊടിയത്തൂർ: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി വെസ്റ്റ് കൊടിയത്തൂർ മുഹമ്മദ് ഫായിസിന്റെ ഭാര്യയും മെന്റലിസ്റ്റും സർട്ടിഫിക്കറ്റ് ഹിപ്പ്നോട്ടിസ്റ്റുമായ റംഷീന.

കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ഷെറീഫ് മാസ്റ്ററിന്റെയും വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷ് സാറിന്റെയും സാന്നിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ശ്രീ.ആർ.കെ മലയത്ത് സർട്ടിഫിക്കറ്റും മെഡലും നൽകി.

കഴിഞ്ഞ നവംബർ 23 ന് കോഴിക്കോട് നടന്ന പരിപാടിയിൽ മെന്റലിസത്തിൽ 'Rop Escape Effect' എന്ന മായാജാല വിദ്യയിലൂടെ പാത്ത് മിയ ഇൻറർനാഷണൽ അക്കാദമിയുടെ ഭാഗമായാണ് റംഷീന വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ് നേടിയത്.

 ഇന്റർനാഷണൽ ട്രൈനെറും മെന്റലിസ്റ്റുമായ ഷെരീഫ് മാസ്റ്റർ (പാത്ത്മിയ ഇൻറർനാഷണൽ അക്കാഡമി)ൽ നിന്നും മെന്റലിസവും സർട്ടിഫൈഡ് ഹിപ്പ്നോട്ടിസ്റ്റ് പദവിയും വേർമ്പൽ ഹിപ്പ്നോട്ടിസം, നോൺ വെർമ്പൽ ഹിപ്പ്നോട്ടിസം,ഐഗയിസ് ഹിപ്പ്നോട്ടിസം, ഹിപ്പ്നോട്ടിസത്തിൽ ഐസിഡ് സർട്ടിഫിക്കറ്റ് കോഴ്സും നിലവിൽMindmatrics Finger print Analysing Assistant ഉം Counsiling Psychologyist എന്നീ മേഖലയിലും റംഷീന പ്രവർത്തിച്ചു വരുന്നു.
Previous Post Next Post
Italian Trulli
Italian Trulli