Trending

സ്ത്രീ സുരക്ഷ പദ്ധതി- ക്യാമ്പൊരുക്കി വാർഡ് മെമ്പർമാർ.



കൊടിയത്തൂർ: 35 നും 60 നും ഇടയിൽ പ്രായമുള്ള മറ്റ് സാമൂഹ്യ സുരക്ഷ പെൻഷൻ ലഭിക്കാത്ത മഞ്ഞ, പിങ്ക് റേഷൻ കാർഡിൽ ഉൾപ്പെട്ട സ്ത്രീകൾക്ക് പ്രഖ്യാപിച്ച സ്ത്രീ സുരക്ഷ പദ്ധതിയിൽ അംഗമാവുന്നതിന് സൗജന്യ ക്യാമ്പൊരുക്കി വാർഡ് മെമ്പർമാർ. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കവിതടീച്ചർ (പതിനെട്ടാം വാർഡ്), പത്തൊമ്പതാം വാർഡ് മെമ്പർ എം.പി ജുമൈല എന്നിവരാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

60 വയസ്സിന് താഴെയുള്ള വിധവകളായ സ്ത്രീകൾ പുനർ വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിരുന്നു. സൗത്ത് കൊടിയത്തൂരിൽ സംഘടിപ്പിച്ച ക്യാമ്പിന് മുൻ വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, അബ്‌ദുഹിമാൻ കണിയാത്ത്, പി.പി ഉണ്ണിക്കമ്മു, റഹീസ് ചേപ്പാലി, കാരാട്ട് ഹുസൈൻ മാസ്റ്റർ,
പി.പി അബ്‌ദുറഹിമാൻ ബഷീർ കണ്ണഞ്ചേരി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli