വെസ്റ്റ് കൊടിയത്തൂർ: നാട്ടു നൻമ ജനസേവന കേന്ദ്രം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 17-ാം വാർഡ് മെമ്പർ ആയിഷ ചേലപ്പുറത്തിൻ്റെ ഓഫീസ് വെസ്റ്റ് കൊടിയത്തൂരിൽ പ്രവർത്തനമാരംഭിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കവിത ടീച്ചർ ഉൽഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ മൂലത്ത് അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൺവീനർ എം.ടി റിയാസ് അദ്ധ്യക്ഷത വഹിച്ചു.
വാർഡ് ചെയർമാൻ കെ.ടി അബ്ദുള്ള മാസ്റ്റർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ആയിശ ചേലപ്പുറത്ത്, ഫസൽ കൊടിയത്തൂർ, എം.എ. ഹക്കീം മാസ്റ്റർ, എം.എ മുഹമ്മദ് കുട്ടി മാസ്റ്റർ, തൊട്ടിമ്മൽ അഹമ്മദ്, കലങ്ങോട്ട് അബ്ദുറഹിമാൻ, എ.കെ. റാഫി, കഴായിക്കൽ അബ്ദുൽ ഹമീദ്, അനീസ് കലങ്ങോട്ട്, മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി, പി.കെ അബ്ദുറഹിമാൻ, നജീബ് മാസ്റ്റർ, ഷമീർ ചാലക്കൽ, മുസദ്ധിഖ് പറക്കുഴി, ഫിർദൗസ് എ.കെ, യാസിൻ കെ.സി, സാലിം തറമ്മൽ തുടങ്ങിയവർ സംസാരിച്ചു.
Tags:
kodiyathur
