കോഴിക്കോട്: കുരുന്നു പ്രതിഭകളെ വളർത്തിക്കൊണ്ടുവരുന്നതിനായി കോഴിക്കോട് സൗത്ത് ജില്ലാ സി.ഐ.ആർന്റെ നേതൃത്വത്തിർ കഥ, കവിത, പ്രസംഗം, ചിത്രരചന, മാപ്പിളപ്പാട്ട് എന്നീ കലകളിൽ കോഴിക്കോട് ജില്ലയിലെ മദ്റസകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 160 വിദ്യാർത്ഥികൾക്ക് വേണ്ടി പ്രതിഭാപരിശീലനക്കളരി സംഘപ്പിച്ചു.
പുതിയങ്ങാടി മണൽ മസ്ജിദ് കാമ്പസിൽ വെച്ച് നടത്തി പരിശീലിക്കളരി കെ.എൻ.എം മർകസുദ്ദഅവ ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിക്ക് ആരംഭിച്ച പരിശീലനത്തിന് ആർപിമാരായ റസാഖ് മലോറം, അബൂബക്കർ പള്ളിത്തൊടി, ഇമ്പിച്ചി മോതി ചെറുവാടി, ഫൈസൽ എളേറ്റിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഒരേ സമയം വിവിധ ഹാളുകളിലായാണ് പരിശീലനം നടന്നത്. വൈകുന്നേരം നാലുമണിക്ക് നടന്ന സമാപന ചടങ്ങിൽ എം.എസ്.എം ജില്ലാ പ്രസിഡന്റ് സാജിദ് പൊക്കുന്ന് പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ആശംസകളർപിച്ച് കൊണ്ട് കെ.എൻ.എം ജില്ലാ സെകട്ടറി ടി.പി ഹുസൈൻ കോയ, ആലിക്കോയ കോയ സാഹിബ്, കെ.വി ഉസ്മാൻ സാഹിബ്, റിയാദ് സാഹിബ്, പി.സി അബ്ദുറഹിമാൻ, റിസ്വാന ടീച്ചർ താങ്ങിയവർ സംസാരിച്ചു.
പി അബ്ദുൽ മജീദ് മദനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കെ.എൻ.എം ജില്ലാ വൈസ് പ്രസിഡന്റ് ഷഫീഖ് എലത്തൂർ സ്വാഗതവും ഉമ്മർ ഫാറൂഖ് നന്ദിയും പറഞ്ഞു.
Tags:
KOZHIKODE
