Trending

ഉൾപ്പെടുത്താം, ചേർത്ത് നിർത്താം, എൻ.എസ്.എസ് വളണ്ടിയർമാർ ബോധവൽക്കരണ റാലിയും ആദരവും സംഘടിപ്പിച്ചു.



കൊടിയത്തൂർ: കൊടിയത്തൂർ
പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് 'ഉൾപ്പെടുത്താം, ചേർത്തുപിടിക്കാം, തുല്യ അവസരം ഉറപ്പാക്കാം' എന്ന പ്രമേയത്തെ ആസ്പദമാക്കി ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ഉൾപ്പെടുത്തേണ്ടതിന്റെയും ചേർത്ത് നിർത്തേണ്ടതിന്റെയും പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാർഡുകളും സന്ദേശങ്ങളുമായി വണ്ടണ്ടിയർമാർ സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച റാലി വിദ്യാർത്ഥി സംഗമത്തോടെ സമാപിച്ചു. 


സമൂഹത്തിൽ ഭിന്നശേഷിയുളളവരെ അംഗീകരിക്കുകയും അവർക്കു സമാന അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത വിദ്യാർത്ഥികൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി.

പ്രിൻസിപ്പൽ എം.സ് ബിജു റാലി ഫ്ലാഗ് ഓഫ് ചെയ്തു. പരിമിതികളെ മറികടന്ന് അധ്യാപക ജോലിയിൽ പ്രവേശിച്ച ശ്രീമതി റജീനയെ ചടങ്ങിൽ ആദരിച്ചു. പരിപാടിയിൽ നാസർ മാവൂർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം, അദ്ധ്യാപകരായ ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി, ജിംഷിദ പി.സി വളണ്ടിയർമാരായ മിൻഹാൽ, തമന്ന, ഹാദി റസ്ല തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ 1: ഭിന്നശേഷി ദിനത്തിൽ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ ഭിന്നശേഷി അധ്യാപികയെ ആദരിച്ചു.

ഫോട്ടോ 2: ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്
കൊടിയത്തൂർ പി ടി എം ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച ബോധവൽക്കരണ റാലി.
Previous Post Next Post
Italian Trulli
Italian Trulli