Trending

മുക്കം സംഗമം ബ്രാഞ്ച് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് നാളെ ഉദ്ഘാടനം ചെയ്യും.



മുക്കം: പത്ത് വർഷത്തെ പ്രവർത്തന പാരമ്പര്യവും കിഴക്കൻ മലയോര മേഖലയിലെ ചൂഷണരഹിത സാമ്പത്തിക സ്ഥാപനവുമായ സംഗമം മൾട്ടി സ്റ്റേറ്റ് കോ -ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ബ്രാഞ്ച് ഓഫീസ് നാളെ (27-12-25) ശനിയാഴ്ച്ച മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. കേരളം , തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങിൽ നിരവധി ബ്രാഞ്ചുകളുള്ള സംഗമത്തിൻ്റെ കോഴിക്കോട് ജില്ലയിലെ മൂന്നാമത്തെ ബ്രാഞ്ചാണിത്.

ബൈപ്പാസ് റോഡ് ജംഗ്ഷനിൽ പിടിഎച്ച് ടവറിലെ രണ്ടാം നിലയിൽ പുതുതായി ആരംഭിക്കുന്ന ഓഫീസിൻ്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 3.30 ന് സംഗമം ഡയരക്റ്റർ ബോർഡ് വൈസ് പ്രസിഡൻ്റ് ടി കെ ഹുസൈൻ നിർവഹിക്കും.

ജനപ്രതിനിധികളായ ശഫീഖ് മാടായി, എ പി നസീം, യൂസുഫ് ചെറുവാടി, പ്രേമ ടീച്ചർ, ജസീല അസീസ്, ബനൂജ വി, സുഹ്റ വഹാബ്, രാഷ്ട്രീയ - മത - സാംസ്കാകാരിക രംഗത്തെ പ്രമുഖരായ ഫൈസൽ പൈങ്ങോട്ടായി, ടി കെ മാധവൻ, സി കെ കാസിം, കെ ടി മൻസൂർ, അലി അക്ബർ, റഫീഖ് വാവാച്ചി, സി ഫസൽ ബാബു, ശംസുദ്ദീൻ പൂക്കോട്ടൂർ, കെ മുഹമ്മദ് അഷ്ഫാഖ്, എം പി ജാഫർ, ഇ ബഷീർ തുടങ്ങിയവർ സംബന്ധിക്കും. അനുമോദന ചടങ്ങ്, ഷെയർ - ഡെപ്പോസിറ്റ് സമാഹരണം എന്നിവയും നടക്കും.
Previous Post Next Post
Italian Trulli
Italian Trulli