ചെറുവാടി - ചുള്ളിക്കാപറമ്പ് - കവിലട റോഡിലെ രണ്ടാം ഘട്ട ടാറിംഗ് പ്രവൃത്തികൾ നാളെ (വ്യാഴം) ആരംഭിക്കുന്നതിനാൽ പ്രസ്തുത ടാറിംഗ് പ്രവൃത്തികൾ അവസാനിക്കുന്നത് വരെ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചിരിക്കുന്നു.
പ്രവൃത്തി പൂർത്തീകരിക്കുന്നത് വരേയുള്ള കാലയളവിൽ ചുള്ളിക്കാപറമ്പ് നിന്നും ചെറുവാടി വഴി കവിലട ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ ചുള്ളിക്കാപറമ്പ് - പന്നിക്കോട് - കവിലട വഴി പോകേണ്ടതാണെന്ന് പി ഡബ്ലൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Tags:
kodiyathur