Trending

മാലിന്യ ശേഖരണം; കാരക്കുറ്റി രണ്ടാം വാർഡിൽ ചാക്ക് വിതരണമാരംഭിച്ചു.



കൊടിയത്തൂർ: മാലിന്യശേഖരണം സുഖമമാക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി രണ്ടാം വാർഡ് കാരക്കുറ്റിയിൽ ചാക്ക് വിതരണമാരംഭിച്ചു. ഓരോ വീടിനും രണ്ടു വീതം ചാക്കുകളാണ് വിതരണം ചെയ്യുന്നത്, മുഴുവൻ വീടുകൾക്കും നൽകാനുള്ള ചാക്കുകൾ വാർഡിൽ എത്തിയിട്ടുണ്ട്.

ഓരോ മാസവും ഹരിത കർമസേനാംഗങ്ങൾ എത്തുമ്പോൾ മാലിന്യം തരം തിരിച്ചു മാറ്റി വെക്കാൻ പല കുടുംബങ്ങൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് നടപടി.

വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും വരും ദിവസം ചാക്കുകൾ എത്തിച്ചു നൽകുമെന്ന് വാർഡ് മെമ്പർ ഷംലൂലത്ത് അറിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli