കൊടിയത്തൂർ: കൊടിയത്തൂർ
പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമ്മതിദാനാവകാശ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
പ്രിൻസിപ്പൽ എം എസ് ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ തീവ്ര വോട്ടർ പട്ടിക പുതുക്കൽ സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, ഉത്തരവാദിത്തമുള്ള വോട്ടിംഗ്, യുവ ജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കി സാമൂഹ്യ പ്രവർത്തകയും, ചരിത്ര അധ്യാപികയുമായ നജ് വ ഹനീന കുറുമാടൻ വിദ്യാർത്ഥികളുമായി സംവദിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലിം അധ്യാപകരായ ഇർഷാദ് ഖാൻ ലുക്മാൻ കെ സി വളണ്ടിയർമാരായ അബ്ദുൽ ഹാദി റെസ്‌ല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags:
education
