മുക്കം: എ.കെ.സി.എ (ALL KERALA CATERERS ASSOCIATION - AKCA) മുക്കം മേഖല കമ്മിറ്റി നിലവിൽ വന്നു. ജില്ലാ പ്രസിഡണ്ട് ജാഫർ സാദിഖ് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ സംസ്ഥാന സമിതി അംഗങ്ങളായ പ്രേംചന്ദ് വള്ളിൽ, കെ. ബേബി, ജില്ലാ ജനറൽ സെക്രട്ടറി ബിച്ചു കൈരളി, ജില്ലാ വർക്കിങ് പ്രസിഡണ്ട് സ്വരൂപ് കെ, ജില്ലാ വർക്കിങ് സെക്രട്ടറി റമീസ് അലി എന്നിവർ സംസാരിച്ചു.
നവാഗതർക്ക് സംസ്ഥാന - ജില്ലാ നേതാക്കൾ മെമ്പർഷിപ്പ് കൈമാറി.
മുക്കം മുൻസിപ്പാലിറ്റി, കൊടിയത്തൂർ, കാരശ്ശേരി, ഓമശ്ശേരി, ചാത്തമംഗലം, മാവൂർ പഞ്ചായത്തുകളിലെ കാറ്റേഴ്സാണ് മുക്കം മേഖലാ കമ്മിറ്റി അംഗങ്ങൾ. മെമ്പർഷിപ്പ് കാമ്പയിൻ്റെ ഉദ്ഘാടനം യോഗത്തിൽ വെച്ച് നടന്നു.
മേഖലാ ഭാരവാഹികൾ:
🔹 മേഖല രക്ഷാധികാരി: പ്രശോഭ് കുമാർ പി
🔹 പ്രസിഡന്റ്: മുഹമ്മദ് മോഡ
🔹 ജനറൽ സെക്രട്ടറി: അഖിൽ കെ.എസ്.
🔹 ട്രഷറർ: ബച്ചു ബെഹ്സാദ്
🔹 വൈസ് പ്രസിഡന്റുമാർ: നാസർ സെഞ്ച്വറി, അലി ശെബിൻ.
🔹 ജോയിന്റ് സെക്രട്ടറിമാർ: ഷാഫി ടി, ഹർഷഖ്.
Tags:
mukkam
