പന്നിക്കോട്: പന്നിക്കോട് പ്രവർത്തിക്കുന്ന
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറിയിൽ സമ്പൂർണ ഓൺലൈൻ കൺസൽട്ടേഷൻനിലവിൽ വന്നു. രജിസ്ട്രേഷൻ, പരിശോധന, മരുന്ന് വിതരണം എന്നിവയുടെ ഡിജിറ്റലൈസേഷൻ നടപടികൾ പൂർത്തിയാക്കി. പദ്ധതിയുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. വാർഡ് മെമ്പർ യു.പി മമ്മദ് അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. വി. ബേബി സന്തോഷ്. പദ്ധതി വിശദീകരണം നൽകി. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ബാബു പൊലു കുന്നത്ത്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ആയിഷ ചേലപ്പുറത്ത്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മറിയം കുട്ടി ഹസ്സൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഒ.എ അൻസു, എച്ച്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ ആയുഷ് ഹോമിയോപതി വകുപ്പ് വികസിപ്പിച്ചെടുത്ത ആയുഷ് ഹോമിയോപ്പതിക് ഇൻഫർമേഷൻ സിസ്റ്റമായ അഹിംസ്2 എന്ന പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ മുതൽ മരുന്ന് വിതരണം വരെയുള്ള നടപടികൾ ഓൺലൈൻ ആക്കിയത്.
ഒ.പി യിൽ വരുന്ന രോഗി ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ചികിത്സ വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു ഐ.ഡി നമ്പർ നൽകുന്നു. ഈ ഐ.ഡി നമ്പറോ, ഫോൺ നമ്പറോ, പേരോ ഉപയോഗിച്ച് കേരളത്തിലെ ഏത് സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിലും തുടർചികിത്സ തേടാം എന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
Tags:
kodiyathur
