കൊടിയത്തൂർ: കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ പങ്കാളിയാകാനുള്ള തീരുമാനത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം സംഘടിപ്പിച്ച മുജാഹിദ് മണ്ഡലം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
കുടുംബം, സമൂഹം, ധാർമ്മികത എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
നാടിൻ്റെ വികസനത്തിനുള്ള ഫണ്ട് ഉപാധികളോടെ മാത്രം ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ നീക്കം രാജ്യത്തിൻ്റെ പൊതുനയത്തിനും, കീഴ് വഴക്കങ്ങൾക്കും എതിരാണെന്നും, വികസന ഫണ്ട് തടഞ്ഞ് വെക്കുന്നത് നിയമ വ്യവസ്ഥയോടും, ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാർ നേരത്തേ സ്വീകരിച്ച നിലപാടിൽ നിന്നും പിൻ വാങ്ങുന്നതിൻ്റെ കാരണങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കണം.
വികസന ഫണ്ട് എന്നത് രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണമാണെന്നിരിക്കെ, ഫണ്ട് അനുവദിക്കുന്നതിൽ മാനദണ്ഡം സ്വീകരിക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാറും പിൻ വാങ്ങണമെന്ന് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ സജ്ജാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ഐ.പി മൂസ മദനി അധ്യക്ഷത വഹിച്ചു. വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജംഷീർ സ്വലാഹി, വിസ്‌ഡം സ്റ്റുഡൻസ് സംസ്ഥാന സെക്രട്ടറി ജസീൽ മദനി, ജില്ലാ ഭാരവാഹികളായ അമീർ അത്തോളി, അബ്ദുൽ ഗഫൂർ, അസ്‌ലം ബേപ്പൂർ എനിവർ പ്രബന്ധം അവതരിപ്പിച്ചു. വി.കെ കബീർ സ്വാഗതവും അസീൽ സി.വി നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്: കൊടിയത്തൂർ മണ്ഡലം മുജാഹിദ് പ്രതിനിധി സമ്മേളനം വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജ്ജാദ് ഉദ്ഘാടനം ചെയ്യുന്നു.
Tags:
kodiyathur
