കർത്തവ്യ വാരത്തോടനുബന്ധിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ തെയ്യത്തും കടവ് മാതൃകാ അംഗനവാടി യിലേക്കുള്ള വഴിയും പരിസരവും ശുചീകരിക്കുന്നു.
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കറുത്തവ്യ വാരത്തോടനുബന്ധിച്ച് തെയ്യത്തും കടവ് മാതൃകാ അംഗനവാടിയിലേക്കുള്ള വഴിയും പരിസരവും ശുചീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അബൂബക്കർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സേവനത്തിന്റെ ഉദാത്ത മാതൃകയാണ് വിദ്യാർത്ഥികൾ തീർത്തത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലീം, വളണ്ടിയർമാരായ അബ്ദുൽ ഹാദി, റെസ്ല, സാബിത്, സബൽ, ദിയ, ഐഷാ സഹ്റിൻ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags:
EDUCATION