Trending

തെരഞ്ഞെടുപ്പ് നേരിടാൻ സജ്ജരാവുക: മിസ്ഹബ് കീഴരിയൂർ.



നിയമ ബിരുദം നേടിയ ദിൽഫ പുതിയോട്ടിലിന് കൊടിയത്തൂർ ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ നൽകുന്നു.

കൊടിയത്തൂർ: സാമൂഹ്യ പ്രതിബദ്ധതയോടെ നടത്തിയ പൊതുപ്രവർത്തനം മാറ്റുരക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് സജ്ജരാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കുന്ന വിധത്തിൽ ജനകീയ വിഷയങ്ങളിൽ ഇടപെടുന്നവരാകണം മുസ്ലിം ലീഗ് പ്രവർത്തകരെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. കൊടിയത്തൂർ പഞ്ചായത്ത് ഒന്നാം വാർഡ് മുസ്ലിം ലീഗ് സംഘടിപ്പിച്ച 'സുസജ്ജം' 2025 പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. വാർഡ് ലീഗ് പ്രസിഡണ്ട് ടി.ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

നിയമ ബിരുദം കരസ്ഥമാക്കിയ ദിൽഫ പുതിയോട്ടിലിന് മിസ്ഹബ് ഉപഹാരം നൽകി. മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടരി പി.ജി മുഹമ്മദ്, വൈസ് പ്രസിഡണ്ട് കെ.പി അബ്ദുറഹ്മാൻ, കെ.എം.സി.സി ഖത്തർ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഇ.എ നാസർ, പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി മജീദ് മൂലത്ത്, സെക്രട്ടരി ഇ.എ ജബ്ബാർ, പെൻഷനേഴ്സ് ലീഗ് മണ്ഡലം ജനറൽ സെക്രട്ടരി ഇ. മോയിൻ മാസ്റ്റർ, കർഷക സംഘം മണ്ഡലം ജനറൽ സെക്രട്ടരി മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി, കെ.എം.സി.സി ഖത്തർ പഞ്ചായത്ത് പ്രസിഡണ്ട് അനീസ് കലങ്ങോട്ട്, ബഹറൈൻ കെ.എം.സി.സി സംസ്ഥാന കമ്മറ്റി അംഗം യു. ഫാസിൽ, സി.പി അസീസ്, പി.എം നാസർ, പി മുഹമ്മദലി, നൗഫൽ പുതുക്കുടി, കെ.കെ ആദിൽ സംസാരിച്ചു. വാർഡ് ലീഗ് ജനറൽ സെക്രട്ടരി ഇ.കെ മായിൻ സ്വാഗതവും വൈസ് പ്രസിഡണ്ട് കോട്ടമ്മൽ അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli