Trending

കോട്ട റസിഡൻസ് വിപുലീകരിച്ചു.



കൊടിയത്തൂർ: കൊടിയത്തൂർ അങ്ങാടി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന 'കോട്ട റസിഡൻസ്' കിളിക്കോട് - പുതിയോട്ടിൽ - അങ്ങാടി - കൊല്ലളം ഭാഗങ്ങൾ ചേർത്ത് കൊണ്ട് വിപുലീകരിച്ചു. ജി.എം.യു.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന
വിപുലീകരണ യോഗം മഹല്ല് ഖാദി എം.എ അബ്ദുസ്സലാം മാസ്‌റ്റർ ഉദ്‌ഘാടനം ചെയ്തു. കലുഷിതമായ ഇക്കാലത്ത് ഇത്തരം കൂട്ടായ്മയുടെ ആവശ്യകതയും, പ്രാധാന്യവും എടുത്തു പറഞ്ഞു. വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്‌റ്റർ മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് പുതുകുടി ഹുസ്സൻ മാസ്‌റ്റർ അധ്യക്ഷത വഹിച്ചു.


എ.എം നിസാർ ഹസൻ (കുടുംബം റസിഡൻസ്), അബൂബക്കർ പുതുകുടി (സഹൃദയ), അബ്‌ദുസ്സമദ് കണ്ണാട്ടിൽ, കരിം കൊടിയത്തൂർ, മജീദ് കിളിക്കോട്ട്, നാസർ കണ്ണാട്ടിൽ, കെ.സാറ ടീച്ചർ തുടങ്ങിയവർ ആശംസകളറിയിച്ചു. യോഗത്തിൽ ഉണ്ണികൃഷ്ണൻ കോട്ടമ്മൽ സ്വാഗതവും ടി.കെ ലത്തീഫ് നന്ദിയും പറഞ്ഞു.

2025-26 വർഷത്തെ ഭാരവാഹികളായി പുതുകുടി ഹുസ്സൻ മാസ്‌റ്റർ (പ്രസിഡണ്ട്), മജീദ് കിളിക്കോട്ട്, കോയാമു പുതിയോട്ടിൽ (വൈസ് പ്രസിഡണ്ടുമാർ), ഉണ്ണികൃഷ്ണൻ കോട്ടമ്മൽ (ജനറൽ സെക്രട്ടറി), നാസർ കണ്ണാട്ടിൽ, ടി.കെ ലത്തീഫ് (സെക്രട്ടറിമാർ), ടി.കെ ഷുക്കൂർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

വനിതാ വിംഗ് ഭാരവാഹികളായി നഫീസ കെ (പ്രസിഡണ്ട്), ഷാഹിന പി, ആയിഷ നസീമ (വൈസ് പ്രസിഡണ്ടുമാർ), കെ.സാറ (ജനറൽ സെക്രട്ടറി), ആബിദ ടി.ടി, സജ്ന എൻ കെ (സെക്രട്ടറിമാർ), ബിഷാറ ബിന്ദ് എം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli