ചെറുവാടി: കൊടിയത്തുർ ഗ്രാമ പഞ്ചായത്തിലെ ചെറുവാടി കുറ്റിക്കാട്ട് കുന്നത്ത് അംഗൻവാടിക്ക് ചുറ്റുമതിൽ യാഥാർത്ഥ്യമായി. 2024 - 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ ചിലവഴിച്ചാണ് ചുറ്റുമതിൽ നിർമ്മിച്ചത്. 4 വർഷം മുമ്പ് വാർഡ് മെമ്പർ മജീദ് രിഹ്ലയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ സ്ഥലം കണ്ടെത്തി അംഗൻവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിച്ചിരുന്നു.
അസൗകര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന ഈ അംഗൻവാടിക്കായി ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമ്മിക്കാനായി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റടുത്ത ആദ്യ വർഷം തന്നെ വാർഡ് മെമ്പർ രിഹ്ല മജീദിൻ്റെ നേതൃത്വത്തിൽ 5 ലക്ഷം രൂപ ചിലവഴിച്ചാണ് സ്ഥലം വിലക്ക് വാങ്ങിയത് ചുറ്റുമതിൽ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. വാർഡ് മെമ്പർ രിഹ്ലമജീദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗം വി.ഷംലൂലത്ത്, സലിം കുറുവാടങ്ങൽ, ജമാൽ നെച്ചിക്കാട്, കുഞ്ഞോകുട്ടി കുറുവടങ്ങൽ, കുട്ടപ്പൻ, മോയിൻകുട്ടി പറകെട്ടിൽ, മുഹമ്മദ് നെല്ലുവീട്ടിൽ, ബാലൻ കുറ്റിക്കാട്ട് കുണ്ണത്ത്, നാസർ കളത്തിൽ, തെസ്‌ലീന, വിജയ ലക്ഷ്മി, മുസ്തഫ കമാൽ തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR