Trending

വാഴൂര്‍ സോമൻ എംഎല്‍എ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

പ്രമുഖ സിപിഐ നേതാവും എംഎല്‍എയുമായ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഒരു പൊതു പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍‌ പ്രവേശിപ്പിക്കുകയായിരുന്നു.തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തില്‍ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കുഞ്ഞുപാപ്പൻ്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14-ാം തീയതി കോട്ടയം ജില്ലയിലെ വാഴൂരില്‍ ആണ് വാഴൂർ ജനിച്ചത്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ . എഐഎസ്‌എഫ് സംസ്ഥാന നേതാവ്, ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷനായി 2005 മുതല്‍ 2010 വരെ പ്രവർത്തിച്ചു. 

കേരള സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷൻ അധ്യക്ഷനായി 2016 മുതല്‍ 2021 വരെ പ്രവർത്തിച്ചിരുന്നു. എഐറ്റിയുസി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ പ്രവർത്തക സമിതി അംഗം എന്നീ നിലകളില്‍‌ പ്രവർത്തിച്ചു. 2021ല്‍ കേരള നിയമസഭയിലേയ്ക്ക് പീരുമേട് നിയോജക മണ്ഡലത്തില്‍ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു.
Previous Post Next Post
Italian Trulli
Italian Trulli