കൊടിയത്തൂർ: രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര ദിനം എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി കൊടിയത്തൂർ ടൗൺ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഇന്ത്യൻ ആർമി അംഗം എം ഫഹദ് പതാക ഉയർത്തി.
എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് മുബഷിർ അദ്ധ്യക്ഷനായി. മദ്റസ സ്വദർ അനീസ് ഫൈസി പ്രർത്ഥന നിർവഹിച്ചു. എസ്.കെ.എസ്.ബി.വി വർക്കിങ് സെക്രട്ടറി ആമിർ ശർബാനി പ്രതിജ്ഞക്ക് നേതൃത്വം നൽകി.
മദ്റസ പ്രസിഡന്റ് കെ അബ്ദുൽ കരീം, ഇ അബ്ദു സലാം, എം.എം ആബിദ്, സി.കെ നിസാം, ഇബ്രാഹീം അസ്‌ലമി, ടി.കെ സജാദ്, റിയാൻ അൻസാരി, എ.കെ ദാക്കിർ, കെ റമീസ്, കെ യാസീൻ, മുസമ്മിൽ യു അയാസ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KODIYATHUR