Trending

ക്ഷീര കർഷകർക്കാശ്വാസമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്.

പന്നിക്കോട്: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ക്ഷീര കർഷകർക്കാശ്വാസമായി 
ധാതു ലവണ വിരമരുന്ന് മിശ്രിത വിതരണം ചെയ്തു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഒരാൾക്ക് 1200 രൂപയുടെ ധാതുലവണമിശ്രിതവും വിരാമരുന്നുമാണ് നൽകുന്നത്.

പന്നിക്കോട് മുന്നോട്ടുകുളങ്ങര വെറ്റിനറി ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു.

മെമ്പർമാരായ യു പി മമ്മദ്, കെജി സീനത്ത് വെറ്റിനറി സർജൻ സുഭാഷ് രാജ്, ഫീൽഡ് ഓഫീസർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli