പന്നിക്കോട് എയുപി സ്കൂളിൽ മഴ മറപച്ചക്കറി കൃഷിക്ക് തുടക്കം.
കൊടിയത്തൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷമയമായ പച്ചക്കറികളെ ആശ്രയിക്കാതെ ഉച്ചഭക്ഷണത്തിന് സ്കൂളിൽ തന്നെ പച്ചക്കറി വിളയിക്കാൻ തുടക്കമിട്ട് പന്നിക്കോട് എയുപി സ്കൂൾ. സ്കൂളിലെ മഴമറ ഉപയോഗപ്പെടുത്തിയാണ് കൃഷിക്ക് തുടക്കമിട്ടത്. കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കും പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച യുവകർഷകനായ സുനീഷും ആവശ്യമായ തൈകൾ സൗജന്യമായി നൽകുകയായിരുന്നു. വെണ്ട, വഴുതിന, തക്കാളി, പയർ ഉൾപ്പെടെയുള്ളവയാണ് പ്രധാനമായും കൃഷി ചെയ്തത്.
കൃഷിയുടെ പരിപാലനം വിദ്യാർത്ഥികളും യുവ കർഷകൻ സുനീഷുമാണ് ഏറ്റെടുത്തിരിക്കുന്നത്. പൂർണ്ണമായും ജൈവ രീതിയിലായിരിക്കും കൃഷി. കൃഷിയുടെ തൈ നടീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബാബു പൊലുകുന്ന്,
കൃഷി അസിസ്റ്റൻ്റ് ബീന, കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സന്തോഷ് സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായി.
മുക്കം പ്രസ് ക്ലബ് പ്രസിഡൻ്റ് സി. ഫസൽ ബാബു, സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി, സി.ഹരീഷ്, പ്രധാനാധ്യാപിക സജ്നി, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷക്കീർ വാവ, സ്റ്റാഫ് സെക്രട്ടറി പി.കെ ഹഖീം കളൻതോട്, പി.ടി.എ കമ്മറ്റി അംഗങ്ങളായ സംഗീത, ചെജീഷ്, തുടങ്ങിയവർ സംസാരിച്ചു.
Tags:
EDUCATION