Trending

കൊടിയത്തൂർ സലഫിസ്കൂളിൽ പുസ്തക ചലഞ്ച്.

കൊടിയത്തൂർ: ക്ലാസ് ലൈബ്രറിയിലേക്ക് പരമാവധി പുസ്തകങ്ങൾ ശേഖരിക്കാൻ കുട്ടികൾ കണ്ടെത്തിയ പുതിയ മാർഗ്ഗമാണ് പുസ്തക ചലഞ്ച്. 'പുസ്തക ച്ചങ്ങാതി' എന്ന പദ്ധതിയുടെ പേരിൽ അവർ ഒരുക്കൂട്ടുന്ന തുക ഉപയോഗിച്ചാണ് ക്ലാസ് ലൈബ്രറിക്കുള്ള ഗ്രന്ഥങ്ങൾ സംഘടിപ്പിക്കുന്നത്. 

പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ഖത്തർ ഹമദ് ഹോസ്പിറ്റലിലെ ഫിസിയോ തെറാപ്പിസ്റ്റ് ഡോ. യാസിൻ അബ്ദുള്ള കണ്ണാട്ടിൽ നിർവ്വഹിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ പി.സി അബ്ദുറഹിമാൻ മാസ്റ്റർ ആധ്യക്ഷം വഹിച്ചു. കെ.വി അബ്ദുസ്സലാം മാസ്റ്റർ, ബീരാൻ കുട്ടി മാസ്റ്റർ, കവിത ടീച്ചർ പ്രസംഗിച്ചു.
Previous Post Next Post
Italian Trulli
Italian Trulli