Trending

അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പ്രവർത്തനവുമായി മുക്കം നഗരസഭ.

നഗരസഭയിലെ മുഴുവൻ കിണറുകളിലും ക്ലോറിനേറ്റ് ചെയ്യും.

മുക്കം: അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ ജാഗ്രത പ്രവർത്തനവുമായി മുക്കം നഗരസഭ. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾക്കായി നഗരസഭ ആരോഗ്യ വിഭാഗം സമിതി രൂപീകരിക്കുന്നതിനായി യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ പി ടി ബാബു യോഗം ഉദ്ഘാടനം ചെയ്തു.

നഗരസഭയിലെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകളും പൊതു കിണറുകളും ഈ മാസം 30, 31 തിയ്യതികളിലായി കൗൺസിലർമാരുടെ നേതൃത്വത്തിൽ ആശവർക്കർമാർ, ഹരിതകർമ സേനാംഗങ്ങൾ, എൻ.എച്ച്.എം വോളന്റീയർമാർ, സന്നദ്ധ പ്രവർത്തകർ, തുടങ്ങിവരുടെ സഹായത്തോടെ ക്ലോറിനേഷൻ നടത്തും. പൊതു കിണറുകൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ക്ലോറിനേറ്റ് ചെയ്യും. വീടുകളിലേയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച ലഘുലേഖ വിതരണം ചെയ്യുന്നതിനുള്ള നടപടികളും നഗരസഭ ആരംഭിച്ചു.

ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് കിണറുകൾ ക്ലോറിനേറ്റ് ചെയ്ത ശേഷം കൃത്യമായി ക്ലോറിനേഷൻ നടത്തിയോട്ടുണ്ടോ എന്ന പരിശോധന സെപ്റ്റംബർ ആദ്യവാരം നടത്തും. ഓണാവധിക്ക് ശേഷം ഹരിതകേരളം മിഷൻ, ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികളെയും.
Previous Post Next Post
Italian Trulli
Italian Trulli