Trending

ഗുണ നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി;

കക്കാട് ജി.എൽ.പി സ്‌കൂളിന്റെ ഹൈടെക് കെട്ടിടം നാടിന് സമർപ്പിച്ചു.
മുക്കം: മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് കണ്ടോളിപ്പാറയിൽ ഉയരുന്ന കക്കാട് ഗവ. എൽ.പി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിടത്തിന്റെ ആദ്യഘട്ട ഉദ്ഘാടനവും രണ്ടാംഘട്ടത്തിന്റെ തറക്കല്ലിടലും വർണക്കൂടാരം പദ്ധതിയുടെ സമർപ്പണവും കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. 
പുതിയ കെട്ടിടത്തിലെ മെട്രോ ട്രെയിൻ, കമ്പ്യൂട്ടർ ലാബ് എന്നിവയുടെ ഉദ്ഘാടനവും നാടിന് ഉത്സവഛായ പകർന്ന അന്തരീക്ഷത്തിൽ മന്ത്രി നിർവഹിച്ചു. ഉദ്ഘാടനത്തിനായി എത്തിയ മന്ത്രിയേയും വിശിഷ്ടാതിഥികളേയും ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് വേദിയിലേക്ക് ആനയിച്ചത്. മന്ത്രിയെ സ്വാഗതഗീതത്തോടെ സ്‌കൂളിലെ കൊച്ചു മക്കളും അധ്യാപകരും ചേർന്ന് സ്വീകരിച്ചു.

തിരുവമ്പാടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി 34 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച കെട്ടിടവും സംസ്ഥാന സർക്കാറിന്റെ പ്ലാൻ ഫണ്ടിൽനിന്ന് പുതുതായി അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വർണ്ണക്കൂടാരം പദ്ധതിയുടെ സമർപ്പണവുമാണ് മന്ത്രി നിർവഹിച്ചത്.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സർക്കാർ പ്രവർത്തിക്കുന്ന തെന്നും വിദ്യാഭ്യാസത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ പങ്ക് വളരെ വലുതാണന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

എല്ലാ വിദ്യാർത്ഥികൾക്കും ആധുനിക സൗകര്യങ്ങളോടെയുള്ള വിദ്യാഭ്യാസം നൽകാനാണ് സർക്കാർ പ്രവർത്തിക്കുന്നത്. ആധുനിക സൗകര്യങ്ങളുള്ള സ്‌കൂളുകൾ സ്ഥാപിക്കുക വഴി ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
  
ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ വി.പി ജമീല, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ ജിജിത സുരേഷ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ സൗദ ടീച്ചർ, വാർഡ് മെമ്പർ ആമിന എടത്തിൽ, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.കെ അബ്ദുൽ ഹക്കീം, മുക്കം എ ഇ ഒ ടി ദീപ്തി ടീച്ചർ, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫീസർ പി.എൻ അജയൻ, കുന്ദമംഗലം ബി.പി.സി മുഹമ്മദ് റാഫി പി.വി, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ടി അഷ്‌റഫ്, മെമ്പർ കെ.പി ഷാജി, കെ, ഷാജികുമാർ, പ്രധാനാധ്യാപിക ജാനീസ് ജോസഫ്, മജീദ് കക്കാട്, മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്റർ, ടി.പി.സി മുഹമ്മദ് ഹാജി, മുനീർ പാറമ്മൽ, കെ.സി റിയാസ്, അബ്ദുസ്സലാം കെ.സി, ഷാനില സി.കെ, ഫാത്തിമ സ്വാലിഹ തുടങ്ങിയവർ പ്രസംഗിച്ചു.

പി.ഡബ്ല്യു.ഡി ബിൽഡിംഗ്‌സ് എകസിക്യൂട്ടീവ് എൻജിനീയർ ശ്രീജയൻ റിപോർട്ട് അവതരിപ്പിച്ചു. പാഠ്യ-പഠനാനുബന്ധ മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന സ്‌കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളായി ഉയർത്തണമെന്ന് ചടങ്ങിൽ ആവശ്യമുയർന്നു.

സ്‌കൂളിൽനിന്ന് എൽ.എസ്.എസിൽ മികച്ച വിജയം നേടിയ മിഷ്ബ ആഇശ ജി, നിഷിൽ അബാൻ എം, നാബിഹ് അമീൻ കെ.സി, മിൻഹ ഫാത്തിമ കെ, ആഷ്‌ലി കെ, സുലൈഫ കെ.എം, അഹമ്മദ് ഷഹാസിൻ കെ, മുഹമ്മദ് റാസിൻ കെ, മുഹമ്മദ് റാസി ജി എന്നി ഒൻപത് വിദ്യാർത്ഥികളെ ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആദരിച്ചു.

സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങിന് ശേഷം കൊടിയത്തൂർ ചില്ലൈസ് ഗ്രൂപ്പിന്റെ ഗാനവിരുന്നും അരങ്ങേറി.
Previous Post Next Post
Italian Trulli
Italian Trulli