കൊടിയത്തൂർ: സൗഹൃദയ അയൽപക്ക കൂട്ടായ്മ എസ്.എസ്.എൽ.സി, പ്ലസ് ടു, നീറ്റ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ആദരവ് നൽകി. പ്രമുഖ കൗൺസിലർ എം.പി റോബിൻ ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്തു. സഹൃദയ ചെയർമാൻ എം കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഷാസിയ സി, ആയിഷ അൽമാസ് എം.കെ, അഫ്ലഹ് കെ ഇ, ആയിഷ അഫ്സിൻ കെ.ഇ, ഫാദി ഉസൈൻ ടി.കെ, സിദാൻ അസ്ലം കെ സി, മിഥ്ലാജ് സി എന്നിവർ ആദരവ് ഏറ്റുവാങ്ങി. കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ പി ടി എ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട നൗഫൽ പുതുക്കുടിയെയും സഹൃദയ ആദരിച്ചു.
കളത്തിങ്ങൽ മുഹമ്മദ് കുട്ടി, നവാസ് കെ.കെ, ജമാൽ കെ.ഇ, മുഹ്സിന ജാഫർ, ഹാഷിം എം കെ, ഷമീം കാവിൽ, അബൂബക്കർ പുതുക്കുടി
സംസാരിച്ചു.
Tags:
KODIYATHUR