സാമൂഹിക ഉന്നതിക്ക് ധാർമ്മിക വിദ്യാഭ്യാസം അനിവാര്യം: ബിരുദ ദാന സമ്മേളനം.
കോഴിക്കോട്: കെ.എൻ.എം മർക്കസുദ്ദഅവയുടെ മദ്റസ വിദ്യാഭ്യാസ വിഭാഗമായ കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യുക്കേഷൻ ആൻ്റ് റിസർച്ച് (സി.ഐ. ഇ. ആർ) കോഴിക്കോട് ജില്ലാ ചാപ്റ്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോറൽ എഡ്യുക്കേഷൻ ആൻ്റ് ട്രയിനിംഗിൽ (ഐ- മെറ്റ് ) പരിശീലനം പൂർത്തിയാക്കിയവർക്കുള്ള ബിരുദ ദാനം വർണ്ണാഭമായ ചടങ്ങിൽ കോഴിക്കോട്ട് നടന്നു.
ഒരു വർഷം ദൈർഘ്യമുള്ള കോഴ്സ് പൂർത്തിയാക്കി 50 പേരാണ് ബിരുദം ഏറ്റുവാങ്ങിയത്. സാമൂഹിക ഉന്നതി കൈവരിക്കാൻ ചെറുപ്പത്തിലേ ധാർമ്മിക വിദ്യാഭ്യാസം നൽകേണ്ടതുണ്ടെന്നും മൂല്യങ്ങളും സ്വഭാവമഹിമയും പുതു തലമുറക്ക് കൈമാറാൻ മദ്റസ വിദ്യാഭ്യാസം കൊണ്ട് സാധ്യമാകുന്നുണ്ടെന്നും ബിരുദ ദാന സമ്മേളനം അഭിപ്രായപ്പെട്ടു.
മദ്റസ വിദ്യാഭ്യാസത്തിൻ്റെ ഗുണഫലങ്ങൾ പ്രായോഗിക ജീവിതത്തിൽ പ്രകാശിപ്പിക്കാൻ പുതു തലമുറക്ക് കഴിയേണ്ടതുണ്ടെന്നും സമ്മേളനം പറഞ്ഞു. കോഴിക്കോട് എം.എസ്. എസ് ഓഡിറ്റോറിയത്തിൽ കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡണ്ട് സി.പി ഉമർ സുല്ലമി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജന: സെക്രട്ടറി എം. അഹ്മദ് കുട്ടി മദനി, ഡോ: ജമാലുദ്ദീൻ ഫാറൂഖി എന്നിവർ ബിരുദ ദാനം നിർവഹിച്ചു. ജില്ല പ്രസിഡണ്ട് എം.ടി. അബ്ദുൽ ഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഡോ: കെ.ടി അൻവർ സാദത്ത്, സി.ഐ.ഇ.ആർ ചെയർമാൻ ഡോ: ഐ.പി. അബ്ദുൽ സലാം, കൺവീനർ എ.ടി ഹസൻ മദനി, അബ്ദുൽ വഹാബ് നൻമണ്ട, ഇബ്രാഹീം പാലത്ത്, ടി പി ഹുസൈൻ കോയ, ഇല്യാസ് പാലത്ത്, സാജിദ് പൊക്കുന്ന്, സഫൂറ തിരുവണ്ണൂർ, നജ ഫാത്തിമ, ഐ - മറ്റ് ഡയരക്ടർമാരായ അബ്ദുൽ മജീദ് പുത്തൂർ, പി.സി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
Tags:
KOZHIKODE