Trending

തെയ്യത്തും കടവ് റോഡിൽ ടീം വെൽഫെയറിന്റെ ശ്രമദാനം.



കൊടിയത്തൂർ: മണാശ്ശേരി - ചുള്ളിക്കാപ്പറമ്പ് റോഡിലെ തെയ്യത്തും കടവ് മുതൽ കോട്ടമ്മൽ വരെയുള്ള ഭാഗം നവീകരണം നടക്കാതെ, കുണ്ടും കുഴിയും രൂപപ്പെട്ട് ഗതാഗതം ദുഷ്ക്കരമായിരിക്കുകയാണ്. വലുതും ചെറുതുമായ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്.

ഭൂമി വിട്ടുകിട്ടിയാൽ പെട്ടന്ന് നവീകരണം നടത്താമെന്ന് റോഡ് വിഭാഗവും മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ധാരാളം സ്ഥലവും സ്വത്തുക്കളും നഷ്ടപ്പെടുന്നതിനാൽ സ്ഥലം അക്വയർ ചെയ്യണമെന്ന് ഏതാനും ഭൂവുടമകളും നിലപാടെടുത്തതിനാൽ പ്രശ്നം നീണ്ടുപോവുകയാണ്.

ടീം വെൽഫെയറിന്റെ ആഭിമുഖ്യത്തിൽ ശ്രമദാനം നടത്തി റോഡിൽ താൽക്കാലിക ആശ്വാസം പകർന്നിരിക്കുകയാണ്. ടീം ക്യാപ്റ്റൻ ബാവ പവർ വേൾഡ്, വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ, ജാഫർ പുതുക്കുടി, റഫീഖ് കുറ്റിയോട്ട്, കെ.സി ഉണ്ണിച്ചേക്കു, ബഷീർ മാസ്റ്റർ കൊളായിൽ, സി.കെ കരീം, സലീം മാവായി, നാസർ എ.പി, ടി അസീസ് എന്നിവർ നേതൃത്വം നൽകി
Previous Post Next Post
Italian Trulli
Italian Trulli